റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സ്കൂൾ സമയം ഉടൻ തന്നെ നിശ്ചയിക്കുകയും മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്യും. സ്കൂളുകള്‍ എല്ലാം രാവിലെ 9.30ന് പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ ഉച്ചയ്ക്ക് ഒന്നിനും പ്രൈമി സ്കൂളുകള്‍ 1.30നും പ്രവര്‍ത്തനം അവസാനിപ്പിക്കും. മിഡിൽ, ഹൈസ്കൂൾ തലങ്ങളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 2:05 വരെയായിരിക്കും. റമദാൻ മാസത്തിൽ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയവും തീയതിയും സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ സര്‍ക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സാധാരണയായി ജോലി സമയം കുറയ്ക്കുന്ന റമദാൻ മാസത്തെ പ്രവൃത്തി സമയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version