eu blue card കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ ceu blue card. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലെന്ന വിവരം വിദ്യാഭ്യാസ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇത് താമസ നിയമലംഘനത്തിൽ ഉൾപ്പെടുന്ന കാര്യമാണ്. മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രവാസികൾക്ക് ഇഖാമ ഇല്ലെന്ന വിവരം കാട്ടി കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ് ഡയറക്ടർ സൗദ് അൽ ജുവൈസൻ വിവിധ വിദ്യാഭ്യാസ ജില്ലകൾക്ക് കത്ത് നൽകിയിട്ടുണ്ട്. വിദേശികൾ രാജ്യത്ത് അനധികൃതമായി പാർക്കുന്നതും ജോലിയിൽ ഏർപ്പെടുന്നതും പ്രവാസികളുടെ റെഡിഡൻസി സംബന്ധിച്ച നിയമപ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അതിനാൽ, മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് ഇടയ്ക്കിടെ പരിശോധനകൾക്ക് വിധേയമാക്കുന്നതിന് സ്ക്കൂളുകളിലെ പ്രിൻസിപ്പൾമാർക്ക് സർക്കുലർ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധിച്ച ശേഷം റെസിഡൻസി പെർമിറ്റ് ഇല്ലാത്ത തൊഴിലാളിയുടെ വിവരങ്ങൾ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy