Posted By user Posted On

കുവൈറ്റിൽ ഈ വർഷം സ്ത്രീകൾക്കെതിരെ 860 അതിക്രമങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈറ്റിൽ ഈ വർഷം രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മനുഷ്യാവകാശങ്ങളെയും, സുരക്ഷാ അധികാരികളെയും സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന നിയമങ്ങൾ സ്ത്രീകൾക്ക് ആവശ്യമായ നിയമ സംരക്ഷണം നൽകുന്നുവെന്ന് മനുഷ്യാവകാശ സംരക്ഷണ മേഖലയിലെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും സ്ഥിരീകരിച്ചു.

ഗാർഹിക പീഡനക്കേസുകൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് വേണ്ടിയുള്ള റിപ്പോർട്ടിംഗ് സംവിധാനം മെച്ചപ്പെടുത്തിയത്, സ്ത്രീകൾക്ക് നിയമപരിരക്ഷ വിപുലപ്പെടുത്തുന്നതിന് സഹായകമായി. 2021-ൽ 138 കേസുകളുമായി സ്ത്രീകൾ മനുഷ്യാവകാശ-സുരക്ഷാ അധികാരികളെ സമീപിച്ചതായാണ് റിപ്പോർട്ട്. കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി നടത്തിയ പഠനത്തിൽ 2022-ൽ ഇതുവരെ 860 അക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സൈബർ അക്രമത്തിന് വിധേയരായവരുടെ എണ്ണം 412 ആയി. സൈബർ അക്രമത്തിനോ ഭീഷണിപ്പെടുത്തലിനോ ഇരയായവരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനൊരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *