Posted By user Posted On

air india flight booking online കുവൈത്ത് – കോഴിക്കോട് വിമാന സമയത്തിൽ മാറ്റം: പുതിയ സമയക്രമം ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: കോഴിക്കോട് നിന്ന് കുവൈത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം air india flight booking online. ഈ ​മാ​സം 18 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ വി​മാ​നം നേ​ര​ത്തേ പു​റ​പ്പെ​ടും. ചി​ല ഷെ​ഡ്യൂ​ളു​ക​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം മാ​റ്റ​മുണ്ടാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്.
കോ​ഴി​ക്കോ​ടു ​നി​ന്ന് രാ​വി​ലെ 9.50, 8.10 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ പു​റ​പ്പെ​ട്ടി​രു​ന്ന വി​മാ​ന സമയത്തിലാണ് മാറ്റമുള്ളത്. ഈ വിമാനം ഈ ​മാ​സം 18 മു​ത​ൽ രാ​വി​ലെ 7.40ന് ​പു​റ​പ്പെ​ടും. ഇ​തോ​ടെ നേരത്തെ ഉണ്ടായിരുന്ന സ​മ​യ​ക്ര​മ​ത്തി​ൽ​ നി​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തേ വി​മാ​നം കു​വൈ​ത്തി​ൽ എ​ത്തും. കു​വൈ​ത്തി​ൽ​ നി​ന്ന് ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വി​മാ​ന സമയത്തിലും മാറ്റമുണ്ട്. 18 മു​ത​ൽ രാ​വി​ലെ 11.20നാ​കും ഈ വിമാനം പു​റ​പ്പെ​ടു​ക. ആ​റു മ​ണി​യോ​ടെ ഈ വിമാനം കോ​ഴി​ക്കോ​ട്ടെ​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *