Posted By user Posted On

cheapo airപ്രവാസികൾക്ക് ദുരിതം; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വിമാനം റദ്ദാക്കൽ തുടർക്കഥയാകുന്നു cheapo air. വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും റദ്ദാക്കിയതായാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. ഫെ​ബ്രു​വ​രി 10ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​മു​ള്ള ഷെ​ഡ്യൂ​ൾ, ഫെ​ബ്രു​വ​രി 13ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ ​നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 4.20ന് ​പു​റ​പ്പെ​ട്ട് കു​വൈ​ത്ത് സ​മ​യം ഏ​ഴി​നെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാണ് റദ്ദാക്കിയത്. കു​വൈ​ത്തി​ൽ​ നി​ന്ന് രാ​വി​ലെ എ​ട്ടി​ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം 3.05ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​വും സർവീസ് നടത്തില്ല. കോ​ഴി​ക്കോ​ടു​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.40ന് ​പു​റ​പ്പെ​ട്ട് 10.20ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​വും തി​രി​ച്ച് 11.20ന് ​കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 6.45ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന വി​മാ​ന​വും റ​ദ്ദാ​ക്കി​യിട്ടുണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ടി​ക്ക​റ്റ് മാ​റ്റാ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *