കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ സുരക്ഷാ ഏജൻസിയെ ( അമൻ അൽ ദൗല ) പിരിച്ചു വിട്ടു ministry of kuwait jobs. കുവൈത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദേശീയ സുരക്ഷാ ഏജൻസി പ്രവർത്തിച്ചിരുന്നതെങ്കിൽ ഇനി മുതൽ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു വിഭാഗമായി മാത്രമാണ് പ്രവർത്തിക്കുക. ഏജൻസിക്കെതിരെ രാജ്യത്തെ പൗരന്മാരിൽ നിന്ന് ഏറെക്കാലമായി നിരവധി പരാതികൾ ഉൾപ്പെടെ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ നിർണ്ണായകമായ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1