
weather stationപ്രതികൂല കാലാവസ്ഥ; കുവൈത്തിൽ ജാഗ്രത നിർദേശം
കുവൈറ്റ് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത weather station പാലിക്കണമെന്ന നിർദേശവുമായി അധികൃതർ.
രാത്രിയിൽ മൂടൽ മഞ്ഞിനും വ്യാഴാഴ്ച ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് 8 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില. കൂടിയ താപനില 17 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കാലാവസ്ഥ വകുപ്പിലെ നാവിഗേഷൻ പ്രവചന വിഭാഗം മേധാവി അമീറ അൽ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)