Posted By user Posted On

finance plannerവികസനം മറക്കാതെ കേന്ദ്ര ബജറ്റ്; ആദായ നികുതിയിൽ മാറ്റം, കാർഷിക മേഖലയ്ക്ക് കൂടുതൽ പദ്ധതികൾ

ന്യൂഡൽഹി: നികുതിയിളവും ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് finance planner. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കു കണ്ണുനട്ട്, വികസന ലക്ഷ്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ബജറ്റ് അവതരണം. ആദായനികുതി ഇളവ് പരിധി ഏഴുലക്ഷമായി ഉയർത്തിയതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. പുതിയ ആദായ നികുതി സ്‌കീമിൽ ഉൾപ്പെട്ടവർക്കാണ്‌ ഈ മാറ്റം ബാധകം. പഴയ സ്‌കീം അനുസരിച്ച് മൂന്നുലക്ഷം വരെയാണ് നികുതി ഇളവ് ലഭിക്കുക. അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും ഊന്നൽ നൽകാനും ധനമന്ത്രി മറന്നില്ല. 35,000 കോടി രൂപ ഹരിതോർജ പദ്ധതികൾക്കായും മാറ്റിവച്ചിട്ടുണ്ട്. നികുതി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ധനക്കമ്മി കഴിഞ്ഞവർഷത്തെ 6.4 ശതമാനത്തിൽനിന്ന് 5.9 ശമാനമായി കുറച്ചുകാണാൻ ധനമന്ത്രിക്കു കഴിയുന്നു.സർക്കാർ ജീവനക്കാരുടെ ലീവ് എൻകാഷ്മെന്റിനുള്ള നികുതിയിളവിനുള്ള പരിധി മൂന്നുലക്ഷത്തിൽനിന്ന് 25 ലക്ഷമായി ഉയർത്തും.
സ്വർണം, വെള്ളി, വജ്രം, സിഗരറ്റ്, ഇറക്കുമതി ചെയ്യുന്ന റബർ, ഇറക്കുമതി ചെയ്യുന്ന സൈക്കിൾ-കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് വില കൂടും. ഇന്ത്യൻ നിർമിത മൊബൈൽ ഫോൺ പാർട്‌സുകൾ, കാമറ ലെൻസുകൾ, ടി.വി. പാനലുകളുടെ ഭാഗങ്ങൾ, ഇലക്ട്രിക് വെഹിക്കിൾ നിർമാണ മേഖലയ്ക്കു വേണ്ടുന്ന അസംസ്‌കൃത വസ്തുക്കൾ എന്നിവയാണ് വില കുറയുന്ന വസ്തുക്കൾ. കാർഷിക വായ്പകൾക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. 2,200 കോടിയുടെ ഹോർട്ടി കൾച്ചർ പാക്കേജ്, മത്സ്യബന്ധനരംഗത്തെ വികസനത്തിന് 6,000 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും കാർഷിക മേഖലയ്ക്ക് ​ഗുണം ചെയ്യുന്നവയാണ്. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് 6.2 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. രാജ്യത്ത് അൻപത് വിമാനത്താവളങ്ങൾ നിർമിക്കുമെന്നും നഗരവികസനത്തിനായി പ്രതിവർഷം 10,000 കോടി വീതം വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഇടത്തരം-ചെറുകിട വ്യവസായങ്ങൾക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്കായി 9,000 കോടിയും വകയിരുത്തിയിട്ടുണ്ട്. ആദിവാസി മേഖലിലെ വിദ്യാഭ്യാസ വികസനത്തിന് 748 ഏകലവ്യ മോഡൽ സ്‌കൂളുകൾ തുടങ്ങും. രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കും, കുട്ടികൾക്കും കൗമാരക്കാർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം എന്നിവയാണ് മറ്റ് പദ്ധതികൾ. 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വർഷം മുതൽ എല്ലാ അന്തോദയ, മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതായും നിർമല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. കോംപൗണ്ടഡ് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയതൊഴിച്ചാൽ കേരളത്തിന് ബജറ്റിൽ വലിയ നേട്ടങ്ങൾ ഇല്ല എന്നതാണ് വിദ​ഗ്ധരുടെ അഭിപ്രായം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *