Posted By user Posted On

kuwait policeകുവൈത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സാൽമിയ, സാൽമി റോഡ് kuwait police പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ഥ സംഭവങ്ങളിൽ സ്വദേശികളുടേതെന്ന് സംശയിക്കപ്പെടുന്ന മൃത​ദേഹമാണ് കിട്ടിയത്.സാൽമിയയിൽ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് രണ്ട് മൃതദേഹങ്ങൾ രക്തം പുരണ്ട നിലയിലും സാൽമി റോഡിൽ ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. സാൽമിയയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ രണ്ടും യുവാക്കുകളുടെതാണ്. സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മരണകാരണം കണ്ടെത്തുന്നതിനായി ഉദ്യോ​ഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ തുടർ പരിശോധനകൾ നടത്തുന്നതിനായി അന്വേഷണ സംഘം മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിനു കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *