Posted By user Posted On

financial timeകുവൈത്തിൽ സംശയമുള്ള പണമിടപാടുകൾ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം; മുന്നറിയിപ്പ്

കു​വൈ​ത്ത് സി​റ്റി: പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നും സം​ശ​യം തോ​ന്നു​ന്ന​വ റി​പ്പോ​ർട്ട് ചെ​യ്യാ​നും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾക്ക് financial time കു​വൈ​ത്ത് സെ​ൻട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം നൽകി. ഇത്തരത്തിൽ സംശയമുള്ള ഇടപാടുകൾ 10 പ്രവർത്തി ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ​ക്കെ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മായാണ് പുതിയ നിർദേശം. പണമിടപടുകളിൽ അതീവ സൂക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരിമ്പട്ടികയിൽപെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനു ധനസഹായം നൽകൽ എന്നിങ്ങനെ 3 വർഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച് വിവരം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഫി​നാ​ൻ​ഷ്യ​ൽ ആ​ക്ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും സെ​ൻട്ര​ൽ ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. ഉപഭോക്താക്കളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയയ്ക്കുന്നതിനെതിരെ കുവൈത്ത് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ളു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ആ ​വ്യ​ക്തി​യി​ൽ വ​ന്നു​ചേ​രു​മെ​ന്നും അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *