Posted By user Posted On

fire forceകുവൈത്തിൽ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസി യുവതിക്ക് പൊള്ളലേറ്റു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ സാ​ൽ​മി​യ​യി​ൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ fire force പ്രവാസി യുവതിക്ക് പൊള്ളലേറ്റു. ഏ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ യുവതിക്കാണ് പൊള്ളലേറ്റത്. പ​ത്തു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ നാ​ലാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ന​ത്ത പു​ക കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം വ്യാ​പി​ച്ചു. സംഭവം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് സംഘം ഉ​ട​ൻ ത​ന്നെ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് തീ ​അ​ണ​ച്ചു. പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ അ​ൽ ബി​ദ, സാ​ൽ​മി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ പ്രസ്താവനയിലൂടെ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *