Posted By user Posted On

big ticket log inപ്രവാസികളുടെ ജീവിതത്തിൽ പൊന്നിൻ തിളക്കം കൊണ്ടുവന്ന് ബി​ഗ് ടിക്കറ്റ്; ഒരു കിലോ സ്വർണം നേടിയ പ്രവാസികൾ ഇവരാണ്

നിരവധി പ്രവാസികളുടെ ജീവിതം മാറ്റി മറിച്ചു കൊണ്ടാണ് ഒരോ തവണയും അബുദാബി ബി​ഗ് ടിക്കറ്റ് big ticket log in നറുക്കെടുപ്പ് നടക്കാറുള്ളത്. ബി​ഗ് ടിക്കറ്റിലൂടെ സ്വർണ സമ്മാനം നേടാനുള്ള അവസരവുമുണ്ട്. ജനുവരിയിൽ ബിഗ് ടിക്കറ്റ് ഓരോ ആഴ്ച്ചയും നടത്തുന്ന ഇ-ഡ്രോ (ഇലക്ട്രോണിക് നറുക്കെടുപ്പ്) വഴിയാണ് ഭാ​ഗ്യശാലികൾക്ക് ഒരു കിലോഗ്രാം ശുദ്ധമായ 24 കാരറ്റ് സ്വർണം നേടാനുള്ള അവസരമുള്ളത്. ഇക്കുറി ഈ വമ്പൻ സമ്മാനം നേടിയത് രണ്ട് പ്രവാസികളാണ്. ബഹ്റൈനിൽ നിന്നുള്ള പാകിസ്ഥാൻ സ്വദേശിയും യു.എ.ഇയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയുമാണ് യഥാക്രമം ആദ്യ രണ്ടാഴ്ച്ചത്തെ ഭാ​ഗ്യശാലികളായി തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്ഥാൻകാരനായ മുഹമ്മദ് ഖാൻ ആണ് ജനുവരി ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ വിജയി. നിലവിൽ ഒരു ഫുഡ് സർവീസ് കമ്പനിയിൽ ജീവനക്കാനായ ഇദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി ബഹറൈനിലാണ് താമസിക്കുന്നത്. സ്ഥിരമായി അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് മുഹമ്മദ്. സമ്മാനം പാകിസ്ഥാനിലുള്ള കുടുംബവുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.ഇമാം ഹൊസെയ്നാണ് ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ വിജയി. ബംഗ്ലാദേശിൽ നിന്നുള്ള ഇമാം രണ്ടുവർഷമായി ഫുജൈറയിലാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇമാം ബി​ഗ്ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. പിന്നീട് തന്റെ ഒൻപത് സുഹൃത്തുക്കളുമായി ചേർന്നാണ് തൻറെ ആദ്യത്തെ ബിഗ് ടിക്കറ്റ് ഇമാം വാങ്ങിയത്. ജനുവരി മാസം ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപയോക്താക്കൾക്ക് സ്വയമേവ ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. ഓരോ ആഴ്ച്ചയിലെയും വിജയിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം സ്വന്തമാക്കാം. ഇതോടൊപ്പം തന്നെ ഈ പ്രമോഷണൽ ഓഫർ ലഭ്യമായ കാലയളവിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് 23 മില്യൺ ദിർഹം എന്ന ഗ്രാൻഡ് പ്രൈസും നേടാം. ഫെബ്രുവരി മൂന്നിനാണ് ഈ നറുക്കെടുപ്പ്. ജനുവരി 31വരെ ഈ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്. ഓൺലൈനായി www.bigticket.ae എന്ന വെബ്സൈറ്റിലൂടെയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ നിന്നോ ടിക്കറ്റ് സ്വന്തമാക്കാം. അതേസമയം, പ്രൊമോഷൻ തീയതികളിൽ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റ് ടിക്കറ്റുകളും തൊട്ടടുത്ത ആഴ്ച്ചത്തെ നറുക്കെടുപ്പിലേക്കാണ് ഉൾപ്പെടുത്തുക. ടിക്കറ്റുകൾ എല്ലാ ആഴ്ച്ചത്തെയും ഇ-ഡ്രോകളിൽ പരിഗണിക്കുകയുമില്ല.

ജനുവരിയിലെ ഓരോ ആഴ്ച്ചയിലെയും ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണ സമ്മാനത്തിനായുള്ള ആഴ്ച്ച നറുക്കെടുപ്പുകളുടെ തീയതി ചുവടെ:

പ്രൊമോഷൻ 3: ജനുവരി 18 – 24, നറുക്കെടുപ്പ് തീയതി: ജനുവരി 25 (ബുധൻ)
പ്രൊമോഷൻ 4: ജനുവരി 25 – 31, നറുക്കെടുപ്പ് തീയതി: ഫെബ്രുവരി 1 (ബുധൻ)

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *