Posted By user Posted On

eb 5 visaആറു മാസത്തിലധികമായി കുവൈത്തിന് പുറത്ത് താമസിക്കുന്ന ഈ വിസകളിലുള്ളവരുടെ താമസരേഖ ഫെബ്രുവരി 1 മുതൽ റദ്ദാകും

കുവൈത്ത് സിറ്റി : ആറു മാസത്തിൽ അധികമായി രാജ്യത്തിനു പുറത്ത് കഴിയുന്ന കുവൈത്തിലെ വിവിധ വിസകളിൽ ഉള്ളവർ രാജ്യത്തേക്ക് ജനുവരി 31നകം തിരികെ വന്നില്ലെങ്കിൽ ഇവരുടെ താമസ രേഖ റദ്ദാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാരുടെ വിസ ഫെബ്രുവരി 1 മുതൽ സ്വമേവയാ റദ്ദാകും. വിസയുടെ ഇലക്ട്രോണിക് റദ്ദാക്കൽ റെസിഡൻസി അഫയേഴ്സ് സെക്ടർ ആരംഭിക്കുമെന്നാണ് വിവരം.ആർട്ടിക്കിൾ 17 (സർക്കാർ മേഖല), ആർട്ടിക്കിൾ 19 (സ്വകാര്യ മേഖലയിലെ പങ്കാളി), ആർട്ടിക്കിൾ 22 (ആശ്രിതർ), ആർട്ടിക്കിൾ 23 (പഠനം), ആർട്ടിക്കിൾ 24 , സ്വയം സ്പോൺസർ, ആർട്ടിക്കിൾ 18 (സ്വകാര്യ മേഖലയിലെ തൊഴിൽ)എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പ്രവാസികളും രാജ്യത്തിന് പുറത്ത് ആറ്മസത്തിലധികമായി തുടരുകയാണെങ്കിൽ ഇവരുടെ താമസരേഖ സ്വയമേവയാ റദ്ദാകുമെന്നാണ് വ്യവസ്ഥ. എന്നാൽ, മാനുഷിക പരിഗണനയിൽ ചില വിഭാഗത്തിൽ പെട്ടവർക്ക് ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചെന്നാണ് വിവരം. കുവൈത്തിനു പുറത്ത് പഠനം നടത്തുന്ന മക്കൾക്കും വിദേശത്ത് ചികിത്സയിൽ കഴിയുന്ന ആശ്രിത വിസയിലുള്ളവർക്കുമാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുക. ഇത്തരത്തിൽ ഇളവ് കിട്ടുന്നതിനായ അതാത് ഗവർണറേറ്റുകളിലെ താമസകാര്യ വിഭാഗം വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കുവൈത്തിനു പുറത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ അപേക്ഷകളിൽ പഠിക്കുന്ന സർവകലാശാലയിൽ നിന്നുള്ള സാക്ഷ്യ പത്രം ഉൾപ്പെടുത്തണം. ഇത് അതാത് രാജ്യത്തെ എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തിനു പുറത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ അപേക്ഷകൾ അതാത് രാജ്യത്തെ എംബസി സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട രേഖകൾക്കൊപ്പം സമർപ്പിക്കണം. ഓരോ അപേക്ഷയും പരിശോധിച്ച ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് അംഗീകാരം നൽകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *