Posted By user Posted On

compensation പ്രവാസി മലയാളിയുടെ യാത്ര തടഞ്ഞു, ജോലി പോയി; എയർ ലൈൻ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയ സംഭവത്തിൽ ഗൾഫ് എയർ അഞ്ച് ലക്ഷം compensation രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധി. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. വിസയിലും പാസ്‌പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി അബ്ദുസ്സലാമിൻറെ യാത്ര നിഷേധിച്ചത്. അബ്ദുസ്സലാം 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തുവരുന്നയാളാണ്. ഇദ്ദേഹത്തിന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര തടയുകയായിരുന്നു. റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. യാത്രാ തീയതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്ന പരാതിക്കാരന് ഇതോടെ ജോലിയും നഷ്ടപ്പെട്ടു. അതോടൊപ്പം ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടു. അതേസമയംസൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ വിഷയം അറിയിച്ചുവെന്നും രേഖകൾ ശരിയല്ലെങ്കിൽ യാത്രക്ക് അനുമതി നൽകരുതെന്നാണ് അവർ അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമീഷൻ മുമ്പാകെ ബോധിപ്പിച്ചത്. എന്നാൽ, പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് യാത്ര തടഞ്ഞതെന്ന് കമീഷൻ വിലയിരുത്തി. വിമാനകമ്പനിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത് സേവനത്തിലെ വീഴ്ചയാണെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ വിധിച്ചു. പരാതിക്കാരന് വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നൽകണം. വിധിപകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *