Posted By user Posted On

spin shoes കുവൈത്തിൽ ഒറ്റ ​ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 3,618 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി; രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുന്നു. spin shoes ഈ മാസം 16 തിങ്കളാഴ്ച മാത്രം 3,618 ട്രാഫിക് നിയമലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ ശബ്ദമുള്ള എക്‌സ്‌ഹോസ്റ്റിന്റെ ഉപയോ​ഗം മൂലം 32 നിയമലംഘനങ്ങളും സൈക്കിളുകളിലും ഡെലിവറി വാഹനങ്ങളിലും 270 നിയമലംഘനങ്ങളും ഉൾപ്പെടുന്നു. 11 വാഹനങ്ങൾ അന്നേ ദിവസം ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. കാൽനട പാലം ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് 10 നിയമലംഘനങ്ങളും ടൂ വീലർ, ഡെലിവറി വാഹനങ്ങൾക്ക് 270 നിയമലംഘനങ്ങളും രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്താനുള്ള കാമ്പയിൻ തുടരുമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അഭ്യർത്ഥിക്കുന്നതായും അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *