കുവൈത്തിലെ ഫ്ലാറ്റിനുള്ളിൽ അധനികൃതമായി മദ്യ നിർമ്മാണം നടത്തിയ പ്രവാസി പിടിയിൽ. ഫലാഹീൽ liquor പ്രദേശത്ത് നിന്ന് ഏഷ്യക്കാരനായ പ്രവാസിയാണ് അറസ്റ്റിലായത്. അഹമ്മദി ഗവർണറേറ്റ് പ്രതിനിധീകരിക്കുന്ന പൊതുസുരക്ഷ വിഭാഗമാണ് കെട്ടിടത്തിനുള്ളിലെ പ്രാദേളിക മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 20 ബാരലുകൾ കണ്ടെത്തി. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX