Posted By user Posted On

air indiaexpress യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി. air indiaexpress ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇ​തു​സം​ബ​ന്ധി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വർക്ക് എ​യ​ർ ഇ​ന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് കാ​ൻ​സ​ൽ ചെ​യ്യു​ക​യോ അ​ടു​ത്ത വി​മാ​ന​ത്തി​ന് ബു​ക്ക് ചെ​യ്യു​ക​യോ ചെ​യ്യാ​മെ​ന്നും അധികൃതർ വ്യക്തമാക്കി. അ​ടി​യ​ന്ത​ര യാ​ത്ര​ക്കാ​യി ടി​ക്ക​റ്റെ​ടു​ത്ത​വർക്ക് ഇത് വലിയ പ്രയാസം ഉണ്ടാക്കാനാണ് സാധ്യത. അ​ടു​ത്തി​ടെ എ​യ​ർ ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ സ​ർ​വി​സു​ക​ൾ നി​ര​ന്ത​രം താ​ളം​തെ​റ്റി​യി​രു​ന്നു. സ​മ​യ​ക്ര​മം തെ​റ്റ​ലും വി​മാ​നം റ​ദ്ദാ​ക്ക​ലും പ​തി​വായിരുന്നു. ര​ണ്ടാ​ഴ്ച​യാ​യി വ​ലി​യ പ​രാ​തി​ക​ളി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് വീണ്ടും വിമാനം റദ്ദാക്കൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *