Posted By user Posted On

eb 5 visaകുവൈത്തിലെ ആശ്രിത വിസയിലുള്ളവരുടെ താമസ രേഖ റദ്ദാക്കൽ; പ്രത്യേക വിഭാ​ഗക്കാർക്ക് ഇളവ്, ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാം

കുവൈത്ത് സിറ്റി : ആറു മാസത്തിൽ അധികമായി രാജ്യത്തിനു പുറത്ത് കഴിയുന്ന കുവൈത്തിലെ ആശ്രിത വിസ eb 5 visa (ആർട്ടിക്കിൾ 22) ഉള്ളവർ രാജ്യത്തേക്ക് ജനുവരി 31നകം തിരികെ വന്നില്ലെങ്കിൽ ഇവരുടെ താമസ രേഖ റദ്ദാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആശ്രിത വിസയിലുള്ള ചില വിഭാ​ഗക്കാർക്ക് ഇളവ് ലഭിക്കുമെന്ന ആശ്വാസ വാർത്തയാണ് നിലവിൽ പുറത്ത് വരുന്നത്. മാനുഷിക പരിഗണനയിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചെന്നാണ് വിവരം. കുവൈത്തിനു പുറത്ത് പഠനം നടത്തുന്ന മക്കൾക്കും വിദേശത്ത് ചികിത്സയിൽ കഴിയുന്ന ആശ്രിത വിസയിലുള്ളവർക്കുമാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ കന്ദറിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഇളവ് കിട്ടുന്നതിനായ അതാത് ഗവർണറേറ്റുകളിലെ താമസകാര്യ വിഭാഗം വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കുവൈത്തിനു പുറത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ അപേക്ഷകളിൽ പഠിക്കുന്ന സർവകലാശാലയിൽ നിന്നുള്ള സാക്ഷ്യ പത്രം ഉൾപ്പെടുത്തണം. ഇത് അതാത് രാജ്യത്തെ എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തിനു പുറത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ അപേക്ഷകൾ അതാത് രാജ്യത്തെ എംബസി സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട രേഖകൾക്കൊപ്പം സമർപ്പിക്കണം.
ഓരോ അപേക്ഷയും പരിശോധിച്ച ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് അംഗീകാരം നൽകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *