Posted By user Posted On

​criminal justice ഗതാ​ഗത നിയമം ലംഘിക്കല്ലേ! പിടിവീഴും എന്നുറപ്പ്; കുവൈത്തിൽ 144 ​ഗതാ​ഗത നിയമലംഘനങ്ങൾ, നടപടിയെടുത്ത് അധികൃതർ

കുവൈത്ത് സിറ്റി; കുവൈത്തിൽ നിയമലംഘകർക്കെതിരായ പരിശോധനകൾ തുടരുന്നു. പൊതു സുരക്ഷാ criminal justice വിഭാഗവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും റെസ്‌ക്യൂ പോലീസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ 114 ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുല്ല ബുഹാസൻ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 17 വാഹനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. ഫർവാനിയ ഗവർണറേറ്റിൽ 25 ഉം ഹവല്ലിയിൽ 20 ഉം നിയമലംഘനങ്ങൾ കണ്ടെത്തി. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ 7 ​ഗതാ​ഗത നിയമലംഘനങ്ങളും 26 ഹൈവേ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 8 വാഹനങ്ങൾ പിടിച്ചെടുത്ത് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മേഖലയിലെ സാങ്കേതിക കാര്യങ്ങൾ, എക്‌സ്‌ഹോസ്റ്റുകൾ ലംഘിക്കുന്നതും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ വിതരണം ചെയ്യുന്ന നിരവധി കമ്പനികളും വർക്ക് ഷോപ്പുകളും അടച്ചുപൂട്ടിയതായും മേജർ അബ്ദുല്ല ബുഹാസൻ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *