കുവൈത്തിലെ കൈത്താനിൽ കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ അധ്യാപകനെ court marriage തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. മൂന്നുമാസത്തിനുള്ളിൽ 50 കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി സമ്മതിച്ചതിനുശേഷം ആണ് കോടതിയുടെ വിധി. ഈജിപ്ഷ്യൻ വംശജനായ ഇസ്ലാമിക വിദ്യാഭ്യാസ അധ്യാപകനെതിരെയാണ് വിധി. എട്ടു വയസ്സുള്ള ഒരു പാക്കിസ്ഥാനി കുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നാണ് കുറ്റകൃത്യങ്ങളുടെ പരമ്പര പുറത്തുവന്നത്. കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് അധ്യാപകനെതിരെ അന്വേഷണം തുടങ്ങിയത്. ഇതോടെ 50ലധികം കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞു. കൃത്യത്തിന് ശേഷം പുറത്തു പറഞ്ഞാൽ കൊല്ലും എന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആറു കുട്ടികൾ പ്രതിയെ തിരിച്ചറിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX