Posted By user Posted On

mini cooper convertibleകുവൈത്തിൽ നിയമവിരുദ്ധമായി വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്ന സ്ഥാപനങ്ങൾക്ക് പൂട്ട് വീഴും

കുവൈത്ത് സിറ്റി :കുവൈത്തിൽ ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമായി വാഹനങ്ങൾക്ക് രൂപമാറ്റം mini cooper convertible വരുത്തുന്ന സ്ഥാപനങ്ങൾക്ക് പൂട്ട് വീഴും. ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങളിൽ ആൾടറേഷൻ ചെയ്തു കൊടുക്കുന്ന കടകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനു ആഭ്യന്തര മന്ത്രാലയം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ഞായറാഴ്ച മുതൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ജനറൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗ് ആണ് പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചത് .നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇതിനായി രാജ്യ വ്യാപകമായി പ്രത്യേക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *