Posted By user Posted On

sat test kuwait ചരിത്ര നിമിഷം; കു​വൈ​ത്ത് സാ​റ്റ്-1 ആ​ദ്യ സി​ഗ്ന​ലു​ക​ളെ​ത്തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ ആ​ദ്യ ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​മാ​യ കു​വൈ​ത്ത് സാ​റ്റ്-1​ൽ​നി​ന്ന് ആ​ദ്യ​ത്തെ സി​ഗ്ന​ലു​ക​ൾ sat test kuwait എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സ് (കെ.​എ​ഫ്.​എ.​എ​സ്) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ൽ​ഫാ​ദ​ൽ ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. പൂ​ർ​ണ സി​ഗ്ന​ലു​ക​ളു​ടെ വ​ര​വി​ന്റെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ സി​ഗ്ന​ലു​ക​ൾ എ​ത്തു​ന്ന​തോ​ടെ വി​ക്ഷേ​പ​ണ ശേ​ഷം നി​യു​ക്ത ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ഉ​പ​ഗ്ര​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം, വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ലു​ള്ള കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യെ​ല്ലാം വ്യ​ക്ത​മാ​കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.​എ​സി​ലെ ഫ്ലോ​റി​ഡ കേ​പ് ക​നാ​വ​റ​ൽ എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ​ നി​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് കു​വൈ​ത്ത് സാ​റ്റ്-1 വി​ക്ഷേ​പി​ച്ച​ത്. കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ (കെ.​യു) സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കു​ന്ന സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​ക. ഉ​പ​ഗ്ര​ഹ​ത്തി​ലെ ഹൈ ​ഡെ​ഫ​നി​ഷ​ൻ കാ​മ​റ പ്ര​ധാ​ന വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തും. രാ​ജ്യ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന്റെ തോ​ത് വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കു​വൈ​ത്തി​ന്റെ ബ​ഹി​രാ​കാ​ശ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് കു​വൈ​ത്ത് സാ​റ്റ്-1​നെ കാ​ണു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *