Posted By user Posted On

health economicsആവശ്യത്തിന് ഉപകരണങ്ങളില്ല; കുവൈത്തിൽ രോ​ഗിയുടെ ശസ്ത്രക്രിയ മുടങ്ങി

കുവൈറ്റ് സിറ്റി; അടിയന്തരമായി മരുന്നുകൾ വാങ്ങാൻ 230 മില്യൺ ദിനാർ അനുവദിച്ചിട്ടും പ്രതിസന്ധി health economics ഒഴിയാതെ കുവൈത്ത്. മരുന്ന് ക്ഷാമത്തോടൊപ്പം തന്നെ സർജിക്കിനുള്ള സാധനങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പൗരനെ അനസ്തേഷ്യ നൽകിയതിന് ശേഷം ശസ്ത്രക്രിയ നടത്താതെ പുറത്തേക്ക് കൊണ്ടുവരേണ്ട അവസ്ഥ വരെ ഉണ്ടായി. ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ കുറവുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ശസ്ത്രക്രിയ നടത്താൻ കഴിയാതിരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ വയറുകളുടെയും ആവശ്യമായ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും മെക്കാനിസങ്ങളുടെയും അഭാവം മൂലം ചില ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നുമുണ്ട്. ഈ കാരണങ്ങൾ കൊണ്ട് ആശുപത്രിയിലും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രത്യേക മെഡിക്കൽ സെന്ററുകളിലും വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നിരവധി ആളുകളാണ് പരാതി ഉന്നയിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ സാമഗ്രികളുടെ ക്ഷാമം കാരണം രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *