കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എംബസിയിൽ രജിസ്ട്രേഷൻ നടത്താനുള്ള സമയം നീട്ടിയതായി ഇന്ത്യൻ എംബസി അറിയിച്ചു us embassy visa . രജിസ്ട്രേഷനുള്ള അവസാന തീയതി 2023 ജനുവരി 7 വരെയാണ് നീട്ടിയത്. 2022 ഡിസംബർ 08 ന് ആരംഭിച്ച രജിസ്ട്രേഷൻ ഡ്രൈവിന് കീഴിൽ ധാരാളം ഇന്ത്യൻ എഞ്ചിനീയർമാർ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ചില എഞ്ചിനീയർമാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണ് തീയതി നീട്ടുന്നതെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും https://forms.gle/vFJaUcjjwftrqCYE6 എന്ന ലിങ്കിൽ കയറി ഓൺലൈൻ ഗൂഗിൾ ഫോം പൂരിപ്പിച്ച് എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ എംബസി അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7