Posted By user Posted On

peloton bikesസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫായിസ് കുവൈത്തിലെത്തി

കു​വൈ​ത്ത് സി​റ്റി: ല​ണ്ട​ൻ ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ൽ നി​ന്ന് സൈ​ക്കി​ളി​ൽ യാ​ത്ര​തു​ട​ങ്ങി​യ ഫാ​യി​സ് അ​ഷ​റ​ഫ് അ​ലി കു​വൈ​ത്തി​ലെ​ത്തി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഫായിസ് അഷ്റഫ് അലി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടുന്നത്.സൗ​ദി അ​തി​ർ​ത്തി​യാ​യ നു​വൈ​സീ​ബ് വ​ഴി​ ശ​നി​യാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ലെത്തിയ ഫാ​യി​സ് ഈ ​മാ​സം 31വ​രെ കു​വൈ​ത്തി​ൽ തു​ട​രും. കു​വൈ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും ഫാ​യി​സ് പ​​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്കു​തി​രി​ച്ച് അ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്തി​ൽ തി​രി​ച്ചെ​ത്തും. കു​വൈ​ത്ത് അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​റാ​ഖി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.കു​വൈ​ത്തി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ, ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 15ലെ ​സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ൽ​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ഒ​മാ​നും യു.​എ.​ഇ​യും ഖ​ത്ത​റും ബ​ഹ്റൈ​നും സൗ​ദി​യും പി​ന്നി​ട്ടാ​ണ് കു​വൈ​ത്തി​ൽ എ​ത്തി​ നിൽക്കുന്നത്. യാത്രയുടെ രണ്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്നാണ് തുടക്കമാകുന്നത്. കു​വൈ​ത്തി​ൽ​നി​ന്ന് ഇ​റാ​ഖി​ലേ​ക്കാണ് ഇനി രണ്ടാം ഘട്ടത്തിൽ സൈ​ക്കി​ൾ ച​വി​ട്ടുന്നത്. പി​ന്നെ ഇ​റാ​നും അ​സെ​ർ​ബൈ​ജാ​നും ജോ​ർ​ജി​യ​യും തു​ർ​ക്കി​യ​യും മ​റി​ക​ട​ക്കും. തു​ർ​ക്കി​യ​യി​ൽ​നി​ന്ന് ഗ്രീ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ യാ​ത്ര​യു​ടെ മൂ​ന്നാം ഘ​ട്ടം തുടങ്ങും. യൂ​റോ​പ്പി​ലെ 22 രാ​ഷ്ട്ര​ങ്ങ​ൾ പി​ന്നി​ട്ട് ല​ണ്ട​നി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​തി​ന​കം 35 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 30,000 കി​ലോ​മീ​റ്റ​ർ ഫാ​യി​സ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കും. കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ് ഫാ​യി​സ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *