Posted By user Posted On

registrationപ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഡിസംബർ 26 വരെ, സാധ്യമാകുന്ന എല്ലാവരും പങ്കെടുക്കണമെന്ന് കുവൈത്ത് എംബസി

കു​വൈ​ത്ത് സി​റ്റി: 17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ര്‍ 26ന് ​അ​വ​സാ​നി​ക്കും registration. ജ​നു​വ​രി എ​ട്ടു മു​ത​ൽ 10 വ​രെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ലാണ് പരിപാടി നടക്കുന്നത്. pbdindia.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. 10 പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​മാ​യോ ഒ​റ്റ​ക്കോ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് സാ​ധ്യ​മാ​കു​ന്ന​വ​രെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് 5,000 ഇ​ന്ത്യ​ൻ രൂ​പ​യും ര​ണ്ടു ദി​വ​സ​ത്തേ​ക്ക് 7,500 രൂ​പ​യും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് 10,000 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ത്തോ അ​തി​ല​ധി​ക​മോ ഉ​ള്ള സം​ഘ​ങ്ങ​ൾ ഒ​ന്നി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ 25 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. കോ​വി​ഡ് പ്രതിസന്ധി നിലനിന്ന സാഹചര്യത്തിൽ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ഓ​ണ്‍ലൈ​നാ​യാ​ണ് നടത്തിയിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *