Posted By user Posted On

puppiesകുവൈത്തിൽ തെരുവ് നായ്ക്കൾക്ക് നന്മയുടെ കൈനീട്ടി ജീവകാരുണ്യ സംഘടന

കുവൈത്ത്സിറ്റി: കുവൈത്തിൽ തെരുവ് നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി നിരവധി നായകളാണ് puppiesഇതിനോടകം വെടിയുണ്ടയേറ്റ് മരിച്ചത്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കൾക്ക് നന്മയുടെ കൈനീട്ടി ജീവകാരുണ്യ സംഘടന രം​ഗത്തെത്തുന്നത്. ഇഹ്സാൻ ചാരിറ്റബിൾ സോസൈറ്റിയുടെ പ്രവർത്തകരാണ് തെരുവ് നായ്ക്കൾക്ക് സംരക്ഷണമൊരുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജഹറയിലും സുഖൈബിക്കാത്ത് പ്രദേശങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ നിരവധി തെരുവ് നായ്ക്കളെ കൊന്നിരുന്നു. ഇതോടെ അനാഥരായ ഇവയുടെ കൊച്ചു കുഞ്ഞുങ്ങൾക്കും അവശേഷിക്കുന്ന നായകൾക്കും സന്നദ്ധ പ്രവർത്തകർ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചു നൽകുകയാണിപ്പോൾ. ഭക്ഷണവുമായി ഇവർ എത്തുന്നതും കാത്തിരിക്കുന്ന നായ്ക്കൾ ഇപ്പോൾ ഈ പ്രദേശത്തെ ഒരു സ്ഥിരം കാഴ്ചയാണ്. പ്രവാചക വചനങ്ങൾക്ക് അനുസൃതമായി മൃഗങ്ങളെ പോറ്റുന്നതും അവയോട് കാരുണ്യം
കാട്ടുന്നതും പ്രതിഫലാർഹമായ പ്രവൃത്തിയാണെന്ന് അൽ ഇഹ്സാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ബദർ അൽ ഹജ്റഫ് വ്യക്തമാക്കി. മനുഷ്യരെ ദ്രോഹിക്കുന്ന പേവിഷബാധയേറ്റ നായകളെയോ മറ്റു മൃഗങ്ങളെയോ അല്ലാതെ ഒന്നിനെയും കൊല്ലുന്നത് ഇസ്‌ലാമിൽ അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. ഇസ്ലാം കാരുണ്യത്തിന്റെ മതമാണെന്നും മനു ഷ്യരോട് എന്ന പോലെ മൃഗങ്ങളോടും മറ്റു എല്ലാ ജീവ ജാലങ്ങളോടും കാരുണ്യം കാട്ടുവാനാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *