Posted By user Posted On

rbiബാങ്ക് ഓഫ് ബഹ്‌റൈനും കുവൈറ്റ് ബിഎസ്‌സിക്കും 2.66 കോടി രൂപ പിഴ ചുമത്തി ആർബിഐ

ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈറ്റ് ബിഎസ്‌സി, ഇന്ത്യ ഓപ്പറേഷനുകൾക്ക് 2.66 കോടി രൂപ പിഴ ചുമത്തിയതായി rbi റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. സൈബർ സുരക്ഷാ ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. തങ്ങളുടെ ഡാറ്റാബേസിൽ അസാധാരണവും അനധികൃതവും ആന്തരികമോ ബാഹ്യമോ ആയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി ബാങ്കിന് മേൽ പിഴ ചുമത്താതിരിക്കാനുള്ള കാരണങ്ങൾ കാണിച്ച് മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു. നോട്ടീസിന് ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് നൽകിയ മറുപടിയും വ്യക്തിപരമായ ഹിയറിംഗ് സമയത്ത് നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരി​ഗണിച്ച ശേഷമാണ് ആർബിഐ നടപടിയെടുത്തത്. റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും ബാങ്ക് ഇടപാടുകാരുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയുമായി ഇതിന് ബന്ധമില്ലെന്നും ആർബിഐ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *