Posted By user Posted On

medical feesകുവൈത്തിൽ പ്രവാസികൾക്ക് വർധിച്ച മെഡിക്കൽ ചാർജുകൾ താങ്ങാനാവില്ല; പിൻവലിക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി; റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനൊപ്പം വാർഷിക ആരോഗ്യ ഇൻഷുറൻസിനായി പ്രവാസികൾക്ക് medical fees നൽകുന്ന മെഡിക്കൽ സേവനങ്ങളുടെ ഫീസ് ഇനിയും വർധിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് ഗ്രീവൻസ് ആൻഡ് കംപ്ലയിന്റ് കമ്മിറ്റി അംഗവും ദേശീയ മനുഷ്യാവകാശ ബ്യൂറോയുടെ ഉപദേശകനുമായ ഹംദാൻ അൽനിംഷാൻ പറഞ്ഞു. പരിമിതമായ വരുമാനമുള്ള പ്രവാസികൾക്ക് പുതിയ ഫീസ് താങ്ങാനാകാവിലിലെന്നും വർധിപ്പിച്ച ഫീസ് താങ്ങാനാവാത്തതിനാൽ പല പ്രവാസികളും രോഗവും വേദനയും സഹിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനം മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *