കുവൈത്ത്; രാജ്യത്ത് ഉപഭോക്താക്കളിൽ നിന്ന് ഇലക്ട്രോണിക് പേയ്‌മെന്റിനായി ഫീസ് electronic bill ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. ഇത് സംബന്ധിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിൽ നിന്ന് കമ്പനികളെയും സേവന ദാതാക്കളെയും വിലക്കിയിട്ടുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. ഇലക്‌ട്രോണിക് പേയ്‌മെന്റ് ബിസിനസ് ആക്ടിവിറ്റിയിലെ എല്ലാ പ്രാക്ടീഷണർമാരും അന്തിമ ഉപയോക്താക്കളായ ഉപഭോക്താവിൽ നിന്ന് എന്തെങ്കിലും ഫീസോ കമ്മീഷനുകളോ വാങ്ങാൻ പാടില്ല എന്നാണ് പുതിയ വ്യവസ്ഥ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DYDPb48irAhIqIs6JJUM0q