കുവൈത്ത് സിറ്റി; രാജ്യത്തെ വിസിറ്റ് വിസകളും റസിഡൻസി പെർമിറ്റുകളും അനുവദിക്കുന്നതിനുള്ള പുതിയ റെസിഡൻസി നിയമവും പുതിയ സംവിധാനങ്ങളും അധികൃതർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായി വിവരംeb 5 visa. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഈ മാസം അവസാനത്തോടെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തുമെന്നാണ് വിവരം. ജനുവരിയിൽ ആയിരിക്കും വിസിറ്റ് വിസയിൽ ഭേദഗതി വരുത്തുന്നത്. എല്ലാ വിസ ഫീസും ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാനാണ് തീരുമാനം. റസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന സുരക്ഷാ കാമ്പെയ്‌നുകൾ രാജ്യത്ത് തുടരുമെന്നും അധികൃതർ അറിയിച്ചു. എല്ലാ നിയമലംഘകരെയും പിടികൂടുന്നതിന് കർശനമായ സുരക്ഷാ പരിശോധന ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc