finger print machinesനാടുകടത്തപ്പെട്ടവരുടെ തിരിച്ചുവരവ് തടയാൻ കുവൈത്ത് തുറമുഖങ്ങളിലും ബയോമെട്രിക് സംവിധാനം; 2023 തുടക്കത്തിൽ നടപ്പിലാക്കും

കുവൈറ്റ് സിറ്റി; കുവൈത്തില്‍ നിന്ന് വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി വിമാനത്താവളത്തോടൊപ്പം തന്നെ തുറമുഖങ്ങളിലും ബയോമെട്രിക് സംവിധാനം വരുന്നു finger print machines. വ്യാജരേഖ ചമച്ചവരുൾപ്പെടെ നാടുകടത്തപ്പെട്ടവർ നാട്ടിൽ നിന്ന് വീണ്ടും രാജ്യത്തേക്ക് തിരിച്ചെത്തുന്നത് തടയാനായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അതിർത്തികളിലും തുറമുഖങ്ങളിലും ഐറിസ്, മുഖം, ഹാൻഡ് സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ അടുത്ത വർഷം ആദ്യം ആഭ്യന്തര മന്ത്രാലയം നടപ്പാക്കും. സുരക്ഷാ മേഖലയിൽ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുറമുഖങ്ങളിൽ സ്ഥാപിക്കുന്നതിനായുള്ള ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവ പൂർത്തിയാകുമ്പോൾ മുകളിൽ സൂചിപ്പിച്ച നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോര‍്ട്ട. ബോർഡറുകൾ, ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റുകൾ എന്നീ കേന്ദ്രങ്ങളാണ് ഈ
നൂതന ഉപകരണങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന കാര്യക്ഷമത നിരക്കുള്ള ഉപകരണങ്ങളാണ് എല്ലാ തുറമുഖങ്ങളിലും സ്ഥാപിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version