കുവൈത്ത് സിറ്റി കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ rain sounds. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ മൂലം വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ടിനെ തുടർന്ന് ഫര്‍വാനിയ, ജഹ്‌റ എന്നീ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ കുവൈറ്റില്‍ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് മഴ തുടങ്ങിയതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന എമര്‍ജന്‍സി നമ്പറിലൂടെ സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc