Posted By user Posted On

mercury outboardഅത്യാധുനിക മുൻജെദ് 2 ബോട്ട് പുറത്തിറക്കി കുവൈറ്റ് ഫയർഫോഴ്സ്

കുവൈത്ത് സിറ്റി; അത്യാധുനിക മുൻജെദ് 2 ബോട്ട് പുറത്തിറക്കി കുവൈറ്റ് ഫയർഫോഴ്സ് mercury outboard. അത്യാധുനിക കപ്പൽ അഗ്നിശമന സാങ്കേതിക വിദ്യകളും നാവിഗേഷൻ ഗാഡ്‌ജെറ്റുകളും സജ്ജീകരിച്ച ബോട്ടാണിത്. വ്യാഴാഴ്ചയാണ് ബോട്ട് ഉദ്ഘാടനം ചെയ്തത്.പ്രധാനമന്ത്രിയുടെ ആദ്യ ഡെപ്യൂട്ടിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ സബാഹാണ് ഉദ്ഘാടന ചടങ്ങ് സ്‌പോൺസർ ചെയ്‌തതെന്ന് കെഎഫ്‌എഫ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഫയർഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദ് ചടങ്ങിൽ പങ്കെടുത്തു. കാനഡയാണ് ബോട്ടിന്റെ നിർമ്മാതാക്കൾ. ഏകദേശം 26 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ളതാണ് ഈ ബോട്ട്., കെ‌എഫ്‌എഫിന്റെ മെക്കാനിസങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിനും അതിന്റെ കപ്പലുകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബോട്ട് പുറത്തിറക്കിയത്. നിരവധി കെഎഫ്എഫ്, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *