Posted By user Posted On

find employeesസ്വദേശി വത്കരണം; സർക്കാർ മേഖലയിൽ കുവൈത്ത് പൗരന്മാരുടെ എണ്ണം വർധിച്ചു

കുവൈറ്റ് സിറ്റി: സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സർക്കാർ മേഖലയിൽ കുവൈറ്റ് പൗരന്മാരുടെ എണ്ണം വർദ്ധിച്ചു. കുവൈറ്റ് ഇതര സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി സിവിൽ സർവീസ് കൗൺസിലിന്റെ പ്രമേയം പുറപ്പെടുവിച്ച് അഞ്ചു വർഷത്തിനുശേഷമാണ് കുവൈറ്റ് പൗരന്മാരുടെ എണ്ണം സർക്കാർ മേഖലയിൽ വർദ്ധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തെത്തിയത് find employees. സ്വദേശിവൽക്കരണ നായം സർക്കാർ മേഖലയിലെ കുവൈറ്റികൾക്കുള്ള തൊഴിലവസരങ്ങൾ 5.3 ശതമാനം വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചതായാണ് ഔദ്യോഗിക സർക്കാർ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 2017-2018 സാമ്പത്തിക വർഷത്തിൽ സർക്കാർ മേഖലയിൽ മൊത്തം 224,054 ജീവനക്കാരുടെ 70.7 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് കുവൈറ്റികളാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 263,725 പേരിൽ 76 ശതമാനവും കുവൈത്ത് പൗരന്മാരാണ്. 28 സർക്കാർ ഏജൻസികളിലായാണ് ഇവർ ജോലി ചെയ്യുന്നത്. അഞ്ച് വർഷത്തിനിടെ 9,457 കുവൈറ്റികളല്ലാത്ത ജീവനക്കാർ സർക്കാർ മേഖലയിൽ നിന്ന് പിരിഞ്ഞു പോയിട്ടുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനത്തോടെ 92,697 ൽ നിന്ന് 83,240 ആയി കുറഞ്ഞു. . ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മൊത്തം 5,096 ജീവനക്കാരിൽ 2,000 കുവൈറ്റ് പൗരന്മാരായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *