കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. വിഷയത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ഒപ്പം വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടുന്നുണ്ട്. അറസ്റ്റിലായ പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയില്ല. കഴിഞ്ഞ മാസങ്ങളില്‍ തൊഴില്‍ – താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR