Posted By user Posted On

variantകുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതിയ വകഭേദമായഎക്‌സ്ബിബിയാണ് കുവൈറ്റില്‍ പടരുന്നത് variant. ഇത് സംബന്ധിച്ച സ്ഥിരീകരണമാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ജാ​ഗ്രതയോടെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും പ്രസ്താവനിൽ പറയുന്നു. കൂടാതെ പ്രതിരോധ നടപടികളും, മുന്‍കരുതലുകളും തുടരണമെന്നും, വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സാധാരണമാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *