Posted By user Posted On

eb 5 visaആറ് മാസം കാലാവധി: തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും; അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും. ഇത് സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഇത് ബാധകമാകുന്നത് eb 5 visa. ഈ വിസയുള്ളവർ 2022 മേയ് ഒന്നു മുതൽ ആറുമാസ സമയം കണക്കാക്കി കോവിഡിനുശേഷം ആഭ്യന്തരമന്ത്രാലയം നേരത്തേ ഉത്തരവിറക്കിയിരുന്നു. മേയ് ഒന്നിനുശേഷം കുവൈത്തിൽനിന്ന് പുറത്തുപോയവർ ആറുമാസം പൂർത്തിയാകുന്നതിനു മുമ്പ് അഥവാ ഒക്ടോബർ 31നുള്ളിൽ തിരിച്ചെത്തണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. ഈ സമയത്തിനകം രാജ്യത്ത് തിരിച്ചെത്തിയിട്ടില്ലെങ്കിൽ താമസകാര്യ വിഭാഗത്തിന്റെ സിസ്റ്റത്തിൽനിന്ന് റെസിഡൻസി പെർമിറ്റ് സ്വമേധയാ കാൻസൽ ആകും. മേയ് ഒന്നിനുമുമ്പ് കുവൈത്തിൽനിന്ന് പോയവർക്കും ഇതേ കാലയളവുതന്നെയാണ് ബാധകമാകുക. അതേസമയം, ആർട്ടിക്കിൾ 17 (സർക്കാർ സെക്‌ടർ വിസ), 19 (പാർട്ട്‌ണേഴ്‌സ് വിസ), 22 (കുടുംബ വിസ), 23 (സ്റ്റുഡന്റ്‌സ് വിസ), 24 (സെല്‍ഫ്‌ സ്പോൺസർഷിപ്പ് വിസ) ഉള്ള 6 മാസത്തിലേറെയായി കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ റെസിഡന്‍സ്‌ റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേിച്ചു. 2022 ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും ഇത്തരക്കാരുടെ
ആറ് മാസ കാലയളവ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിസകളിലുള്ളവര്‍ ഇപ്പോള്‍ കുവൈത്തിന് പുറത്താണെങ്കില്‍ തിരികെ പ്രവേശിക്കാന്‍ 2023 ജനുവരി ഒന്ന് വരെ സമയം ഉണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *