Posted By user Posted On

expatsകൊവിഡ് കാലത്ത് കുവൈത്ത് വിട്ടത് 382,000 പ്രവാസികൾ, ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; കൊവിഡ് കാലത്ത് 382,000 പ്രവാസികൾ കുവൈത്തിൽ നിന്ന് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയതായി പുതിയ കണക്ക്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഏറ്റവും പുതിയ സാമ്പത്തിക ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2022 ന്റെ ആദ്യ പകുതിയിൽ കുവൈത്തിന്റെ ജനസംഖ്യ 1.8% വർധിച്ച് 4.46 ദശലക്ഷമായെങ്കിലും, ജനസംഖ്യ ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയേക്കാൾ താഴെയാണെന്നാണ് റിപ്പോർട്ടിലുള്ളത് expats. കൂടാതെ കുവൈത്തിലെ പ്രവാസികളുടെ എണ്ണം 11.4% കുറഞ്ഞതായും പറയുന്നു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് 15% അതായത് 153000 പ്രവാസികളുടെ കുറവാണ് ഉണ്ടായത്. 58,000 ഈജിപ്തുകാരുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള ജനസംഖ്യയിൽ ഇന്ത്യക്കാരുടെ പങ്ക് 2019-ൽ 22% ൽ നിന്ന് 19% ആയി കുറഞ്ഞു. ഈജിപ്തുകാരുടെ പങ്ക് കുവൈറ്റിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറഞ്ഞു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കുവൈറ്റ് പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 6.1 % തൊഴിൽ അവസരങ്ങളാണ് കൂടിയത്. അതേസമയം, 2019 മുതൽ പ്രവാസി ജനസംഖ്യ കുറഞ്ഞുവെങ്കിലും, പ്രവാസി ജനസംഖ്യയിൽ ഗാർഹിക തൊഴിലാളികളുടെ പങ്ക് 2017 ൽ 20% ൽ നിന്ന് 23.6% ആയി വർദ്ധിച്ചു. നിർമ്മാണം, സ്വകാര്യ ഗാർഹിക തൊഴിലാളികൾ, ചില്ലറ വ്യാപാരം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ കുവൈറ്റ് ഇതര ജോലികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *