അബുദാബി ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി നേടാനിതാ സുവർണാവസരം. ഒക്ടോബര്‍ 26 മുതല്‍ 30 വരെ നീണ്ട് നിൽക്കുന്ന ഓഫറായ ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ. ഓഫര്‍ കാലയളവില്‍ ‘ബൈ 2, ഗെറ്റ് 1 ഫ്രീ’ എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നേടാൻ സാധിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 25പേർക്ക് രണ്ട് ടിക്കറ്റുകൾ കൂടി ഫ്രീയായി നേടാം . ഇങ്ങനെ ആകെ അഞ്ച് ബിഗ് ടിക്കറ്റുകളാണ് ലഭിക്കുക. ഗോള്‍ഡന്‍ ബൊണാന്‍സയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒക്ടോബറിലെ അടുത്ത പ്രതിവാര നറുക്കെടുപ്പിലും പങ്കെടുക്കാന്‍ സാധിക്കും abu dhabi duty free ticket. ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് വിജയിയലെ കാത്തിരിക്കുന്നത്. നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30നായിരിക്കും ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ് ആരംഭിക്കുക. ഇതേ ദിവസം, 2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഭാഗ്യശാലിയെ കാത്തിരിക്കുകയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനം 50,000 ദിര്‍ഹവുമാണ്. ഇതിന് പുറമെ 10 വിജയികള്‍ക്ക് 20,000 ദിര്‍ഹം വീതവും ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റില്‍ നിന്നും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6