കുവൈറ്റ് സിറ്റി : വിന്റർ വണ്ടർലാൻഡിന്റെ ആദ്യ പതിപ്പ് ഈ വർഷം ഡിസംബർ ഒന്നിന് ആരംഭിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായി ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി (ടിഇസി) അറിയിച്ചു. ആക്ഷൻ ഗെയിമുകൾ, കുട്ടികളുടെ ഗെയിമുകൾ, ഫാമിലി ഗെയിമുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രായക്കാർക്കുമായി 28 ഗെയിമുകൾ വിനോദ പരിപാടിയിൽ അവതരിപ്പിക്കുക., കൂടാതെ വിവിധ പ്രവർത്തനങ്ങൾക്കും 1,200 പേർക്ക് ഇരിക്കാവുന്ന തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
വിന്റർ വണ്ടർലാൻഡ് പദ്ധതി നിലവിൽ ഉപയോഗത്തിലില്ലാത്ത ഷാബ് പാർക്കിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രധാന ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ വർഷത്തെ ശൈത്യകാലം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കുക എന്നതിന് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം രാജ്യത്തേക്കുള്ള സന്ദർശകരെയും ഉൾക്കൊള്ളുന്നതിനായി ഒരു വലിയ പ്രദേശമാണ് സജ്ജമാക്കിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB