Posted By user Posted On

kuwait courtവിവാഹവാ​ഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കി, യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി; യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: വിവാഹവാ​ഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കിയ ശേഷം യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം നൽകാൻ ആവശ്യപ്പെട്ട കുവൈത്ത് പൗരന് ശിക്ഷ വിധിച്ച് കോടതി kuwait court. രണ്ടുവർഷം തടവും 5,000 ദിനാർ പിഴയുമാണ് ശിക്ഷ. സംഭവത്തിൽ ആദ്യം ശിക്ഷ വിധിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. സമൂഹ മാധ്യമം വഴിയാണ് യുവതിയും യുവാവും പരിചയപ്പെട്ടത്. പിന്നീട് പ്രതി യുവതിയെ വിവാഹം ചെയ്യാം എന്ന പറഞ്ഞ് യുവതിയിൽ നിന്ന് ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് ഭീഷണി തുടങ്ങിയത്. ആഭരണങ്ങളും പണവും തന്നില്ലെങ്കിൽ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതോടെ കുറച്ച് പണവും ആഭരണങ്ങളും യുവതി ഇയാൾക്ക് നൽകി. എന്നാൽ പിന്നീടും പ്രതി ഭീഷണി തുടരുകയായിരുന്നു. പണവും വാച്ചും ആഭരണങ്ങളുമായിരുന്നു പിന്നീട് പ്രതി ആവശ്യപ്പെട്ടത്. ഭീഷണി സഹിക്കാൻ കഴിയാതെ വന്നപ്പോൾ യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ പിടിയിലായ പ്രതി യുവതിയുടെ ഐക്ലൗഡ് ഇ-മെയിൽ ഹാക്ക് ചെയ്ത് ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കിയതായി സമ്മതിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB



Comments (0)

Leave a Reply

Your email address will not be published. Required fields are marked *