Posted By user Posted On

കുവൈറ്റിൽ ആറുമാസത്തിനിടെ 8000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു ഈ കണക്കുകൾ പുറത്തുവിട്ടത്‌. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്ക്‌ പ്രകാരമാണു ഇത്‌.ശാരീരിക വൈകല്യങ്ങളുടെ അടിസ്ഥാനത്തിൽ 50 സ്വദേശികളുടെയും ലൈസൻസ്‌ ലഭിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാത്ത പ്രവാസികളുടെയും ലൈസൻസുകളാണു റദ്ധ്‌ ചെയ്യപ്പെട്ടത്‌.
ശമ്പളം, തൊഴിൽ, യൂണിവേഴ്‌സിറ്റി ബിരുദം എന്നിങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളും മാന ദണ്ഠങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.നേരത്തെ ഈ വ്യവസ്ഥകൾ പ്രകാരം ലൈസൻസ്‌ നേടുകയും പിന്നീട്‌ തൊഴിൽമാറ്റം വരുകയും ശമ്പളം കുറയുകയും ചെയ്തവരുടെയും ലൈസൻസുകളാണ് സ്വമേധയാ റദ്ധായിരിക്കുന്നത് .ഇത്‌ പോലെ ഓരോ
പ്രവാസിയുടെയും ഡ്രൈവിംഗ് ലൈസൻസ് സ്വമേധയാ അവലോകനം ചെയ്യുന്ന സംവിധാനം പ്രവർത്തിച്ചു വരികയാണു.ഇത്‌ പ്രകാരം വരും നാളുകളിൽ കൂടുതൽ ലൈസൻസുകൾ പിൻവലിക്കപ്പെടുമെന്നാണ് സൂചന .റദ്ധ് ചെയ്യപ്പെട്ട ലൈസൻസുകളിൽ ഭൂരിഭാഗവും
പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർത്ഥികൾ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടി പുറത്ത്‌ ജോലി ചെയ്യുന്ന ഡ്രൈവർമ്മാർ എന്നിവരുടെതാണ് എന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *