Posted By user Posted On

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ഗോതമ്പ് പൊടി കടത്തുന്നു

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് സബ്‌സിഡിയുള്ള ഗോതമ്പ് പൊടി വൻതോതിൽ കടത്തുന്നതായി റിപ്പോർട്ട്. ഈ രീതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇറാഖി വിപണികളിൽ ഈ ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്. സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും കർശന പരിശോധനകളും നിയന്ത്രണങ്ങളും നിർദേശിച്ചിട്ടുണ്ട്.

കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ഇറാഖിലെ കമ്പനിയുടെ വിതരണക്കാരനെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു. കുവൈറ്റിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന മാവ് വിതരണ കമ്പനിയുടെ ഉൽപന്നങ്ങൾ ഇറാഖി വിപണികളിൽ വൻതോതിൽ വിറ്റഴിക്കുന്നതായാണ് റിപ്പോർട്ട്. ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായേക്കാവുന്ന ആഗോള സാഹചര്യം കണക്കിലെടുത്ത്, എല്ലാ രാജ്യങ്ങളും ഇപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങൾ സംഭരിക്കുകയാണ്. എന്നാൽ, കുവൈറ്റിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ സ്റ്റോക്കിനെ ഈ പ്രശ്നം ബാധിക്കുമെന്ന് കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ചൂണ്ടിക്കാട്ടി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *