കുവൈറ്റിലെ ഷാർഖ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചതായി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേസ്മെന്റിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചെന്നും, പരിക്കുകളൊന്നും ഏൽക്കാതെ അപകടം നിയന്ത്രിക്കാനായെന്നും പബ്ലിക് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും പ്രതിരോധ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ