ഈദ് അൽ അദ്ഹ പ്രമാണിച്ച് ലഭിച്ച അവധിയിൽ നാട്ടിലേക്ക് പോയത് 5,42,000 വിമാന യാത്രക്കാർ. രാജ്യത്തെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ജൂലൈ 7-17 കാലയളവിൽ മൊത്തം 3,484 വിമാനങ്ങളാണ് നാട്ടിലേക്കു പറക്കാൻ തയാറെടുക്കുന്നതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ കാലയളവിൽ 285,155 യാത്രക്കാരുമായി കുവൈറ്റിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണം 1,737 ആയി ഉയരുമെന്നും 257,006 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം 1,747 ആയിരിക്കുമെന്നും ഡിജിസിഎ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. കെയ്‌റോ, ദുബായ്, ഇസ്താംബുൾ, ദോഹ, ജിദ്ദ എന്നിവയാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Home
Uncategorized
ഈദ് അൽ അദ്ഹ : വിമാന യാത്രക്കാരുടെ എണ്ണം 5,42,000 ആയി