കുവൈറ്റിൽ മധ്യാഹ്ന ജോലി നിരോധനം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിലെ ലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അറിയിച്ചു. ഉച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിൽ നിന്ന് തൊഴിലുടമയെ വിലക്കുന്ന നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വക്താവും ഡയറക്ടറുമായ അസീൽ അൽ മസീദ് ഊന്നിപ്പറഞ്ഞു. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ നീളുന്ന കാലയളവിൽ തുറന്ന സ്ഥലങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യാൻ പാടില്ല.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് നിർമ്മാണ മേഖലയിലുള്ളവയിലും ഒരു നിരീക്ഷണ സംഘം പരിശോധന കാമ്പെയ്‌നുകൾ നടത്തുന്നുണ്ടെന്ന് PAM സൂചിപ്പിച്ചു. തീരുമാനം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതായി കണ്ടാൽ മുന്നറിയിപ്പ് നൽകുകയും, അടുത്ത ദിവസം സൈറ്റ് വീണ്ടും പരിശോദിച്ച് , ലംഘനം തുടരുന്നതായി കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പൗരന്മാരും താമസക്കാരും നിയുക്ത ഹോട്ട്‌ലൈൻ നമ്പർ ആയ 99523590 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടാതാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8