പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് മുഹമ്മദ് നബിക്കെതിരെയുള്ള പരാമർഷത്തിനെതിരെ പ്രവാസികൾ പ്രകടനം നടത്തിയത്, കുവൈറ്റിൽ പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ പാടില്ലെന്ന വ്യവസ്ഥയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാൽ ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്തുമന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നാടുകടത്തൽ കേന്ദ്രത്തിലേക്ക് ഇവരെ റഫർ ചെയ്തിട്ടുണ്ടന്നും, കുവൈറ്റിൽ പ്രവേശിക്കുന്നത് വിലക്കുമെന്ന് അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിലെ എല്ലാ പ്രവാസികളും കുവൈറ്റ് നിയമങ്ങൾ മാനിക്കണം, ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കാൻ പാടില്ല എന്നാണ് നിയമം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg