അമേരിക്കക്കാർ കുവൈറ്റിലെ ജിലീബ് ഷുയൂഖ് പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഈ പ്രദേശത്തെ കുറ്റകൃത്യങ്ങളുടെ തോത് വർദ്ധിച്ചതിനെ തുടർന്നാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ജിലീബ് അൽ ഷുയൂഖിനെ ഉയർന്നതോതിൽ കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശമായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് 31ന് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് ബുള്ളറ്റിനിൽ ആണ് മന്ത്രാലയം ഈ പ്രദേശത്തേക്ക് പോകരുതെന്ന് അമേരിക്കൻ പൗരൻമാരോട് പറഞ്ഞത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE