കുവൈറ്റ്: പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലവി പറഞ്ഞു.
ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ അവലോകനം ചെയ്യുമെന്നും ദൃശ്യപരത മെച്ചപ്പെടുത്തിയാല്‍ പതിവ് വ്യോമയാനം പുനരാരംഭിക്കുമെന്നും അല്‍-ജലാവി കൂട്ടിച്ചേര്‍ത്തു. അതേ സമയം പൊടിക്കാറ്റ് കുറയുന്ന സാഹചര്യത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അല്‍-ജലാവി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കുവൈറ്റില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന ശക്തമായ കാറ്റാണ് വീശുന്നത്. ഈ സാഹചര്യത്തില്‍ ദുരക്കാഴ്ച വളരെ കുറവാണ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw